
പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സജീവസാന്നിധ്യമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എംഎൽഎയെ കോൺഗ്രസ് ഒരു പരിപാടിയിലും സഹകരിപ്പിക്കുന്നില്ല എന്ന നേതാക്കളുടെ പ്രസ്താവനകൾക്കിടയാണ് കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ രാഹുൽ എത്തുന്നത്.
നേരത്തെ കണ്ണാടിയിൽ സ്ഥാനാർഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തിരുന്നുവെങ്കിലും വിവരമറിഞ്ഞ് എത്തിയ മാധ്യമങ്ങളോട് വാർത്ത നിഷേധിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത്. എന്നാൽ ഇത്തവണ പരസ്യമായി കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ രാഹുൽ രംഗത്ത് എത്തുകയായിരുന്നു. സ്ഥാനാർഥികളിൽ ചിലർ രാഹുലുമായി സൗഹൃദം പങ്കിടുന്നതും വീഡിയോയിലുണ്ട്. അവസാനം സ്ഥാനാർത്ഥികൾക്കൊപ്പം നിന്ന് ഒരു ഫോട്ടോ കൂടി എടുത്താണ് രാഹുൽ മടങ്ങിയത്