
മലപ്പുറം : മലപ്പുറം നെടിയിരുപ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17 വയസ്സുകാരിക്ക് ദാരുണാന്ത്യം. പുൽപ്പറ്റ തോട്ടേക്കാട് സ്വദേശിനി ഗീതിക (17) ആണ് മരിച്ചത്. ബന്ധു മിഥുൻ നാഥിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ഗീതിക സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മിഥുൻ നിലവിൽ ചികിത്സയിലാണ്.