
കോട്ടയം : കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കുന്നതിനുള്ള സമയക്രമത്തിൽ ഡിസംബർ ഒന്ന് മുതൽ മാറ്റം വരുത്തും. രോഗികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടു മുതല്‍ നാലുവരെയും വൈകുന്നേരം ആറു മുതല്‍ എട്ടുവരെയും പാസോടുകൂടി സന്ദര്‍ശനം അനുവദിക്കും.
വൈകുന്നേരം നാലു മുതല്‍ ആറുവരെ പാസില്ലാതെ സന്ദര്‍ശിക്കാം. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയും രാത്രി എട്ടു മുതല്‍ രാവലെ എട്ടുവരെയും സന്ദര്‍ശനത്തിന് കര്‍ശന നിരോധനമുണ്ട്. രോഗികള്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ സന്ദര്‍ശനം അനുവദിക്കില്ല. സ്ത്രീകൾക്കായുള്ള നാല്, അഞ്ച് വാർഡുകളിൽ കൂട്ടിരിപ്പിന് പുരുഷൻമാരെ അനുവദിക്കില്ല.
ഒരു രോഗിക്ക് ഒരാളെ മാത്രമേ കൂട്ടിരിപ്പിനായി അനുവദിക്കൂ. ആശുപത്രിയിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹന പാർക്കിംഗിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളെ ഇറക്കിയശേഷം ടാക്സി, ഓട്ടോറിക്ഷ, വാടക വാഹനങ്ങള്‍ ആശുപത്രിയുടെ വെളിയില്‍ പാര്‍ക്ക് ചെയ്യണം. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ സുരക്ഷാ ജീവനക്കാരുടെ നിര്‍ദേശപ്രകാരം വാഹനം പാര്‍ക്ക് ചെയ്യണം.