
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയർ ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക് പോയതിനെ പരിഹസിച്ച അദ്ദേഹം, കഴിഞ്ഞ അഞ്ച് വർഷം കോർപ്പറേഷനിൽ നടന്നത് ദുർഭരണമാണെന്നും ആരോപിച്ചു.ചെന്നിത്തലയുടെ വാക്കുകൾ ഇപ്രകാരമാണ്: “ഇവിടെ നിന്നാൽ ശരിയാവില്ലെന്ന് അവർക്ക് (മേയർക്ക്) മനസ്സിലായി.
അതുകൊണ്ടാണ് ആര്യ കോഴിക്കോട് സ്ഥിരതാമസം ആക്കാൻ പോകുന്നത്. താൻ പോയിട്ടെങ്കിലും എൽഡിഎഫിന് രണ്ട് വോട്ട് കിട്ടട്ടെ എന്ന് ആഗ്രഹിച്ച് കാണും. കാരണം അഞ്ച് വർഷത്തെ ഭരണം അത്രക്ക് ദുർഭരണമായിരുന്നു.””ആര്യയെ തിരുവനന്തപുരത്തേക്ക് തിരിച്ചുവരാൻ ഇവിടുത്തെ ജനങ്ങൾ സമ്മതിക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് ഭരണത്തെ വലിച്ച് താഴെയിടണം. കേരളത്തിലെ ജനങ്ങൾ ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന് തുടക്കം കുറിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്. രാഷ്ട്രീയ മാറ്റത്തിന് കേരളം തയ്യാറെടുക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.