
ഐപിഎൽ അടുത്ത സീസണിനായുള്ള ട്രേഡിംഗും റിട്ടൻഷനും ചൂടുപിടിക്കുമ്പോൾ, ഏറ്റവും വലിയ വാർത്ത സഞ്ജു സാംസൺ രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നതാണ്. ഈ കൂടുമാറ്റം യാഥാർത്ഥ്യമായാൽ, സഞ്ജുവിനെ കൂടാതെ, മറ്റൊരു മലയാളി താരത്തിന് കൂടി CSK-യുടെ ഭാഗമാവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.