
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിച്ച് എൻഡിഎ സഖ്യം. 2020-ലെ പ്രകടനത്തേക്കാൾ മികച്ച മുന്നേറ്റമാണ് ഇത്തവണ സഖ്യം കാഴ്ചവച്ചത്.സഖ്യത്തിൽ ജനതാദൾ യുണൈറ്റഡ് (ജെഡിയു) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ മഹാസഖ്യത്തിന് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസ് പൂർണമായി തകർന്നു. കോൺഗ്രസിന് രണ്ടക്കം പോലും കടക്കാനായില്ല എന്നതാണ് ശ്രദ്ധേയം. എൽജെപി (LJP) 14 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ, ഇടതുപാർട്ടികൾ രണ്ടിടത്ത് മുന്നിട്ട് നിൽക്കുന്നുണ്ട്.2020-ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് 125 സീറ്റുകളാണ് നേടാൻ കഴിഞ്ഞിരുന്നത്.
ഇത്തവണത്തെ ബിഹാർ തിരഞ്ഞെടുപ്പിൽ 66.91 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 62.8 ശതമാനം പുരുഷന്മാരും 71.6 ശതമാനം സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്.