Banner Ads

വോട്ടർ പട്ടിക പരിഷ്കരണം: കേന്ദ്ര കമ്മീഷനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വോട്ടർ പട്ടികയുടെ ‘തീവ്ര പരിഷ്‌കരണം’ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഈ പരിഷ്‌കരണ നടപടിക്ക് അടിയന്തിര പ്രാധാന്യമില്ലെന്നും, ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിനെ സമീപിച്ചത്.നിലവിലെ സ്പെഷ്യൽ സമ്മറി റിവിഷന്റെ (SSR) സാധുതയെ ചോദ്യം ചെയ്യുന്നില്ല.

നടപടികൾ നീട്ടി വയ്ക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നത്.SSR-നെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല.സംസ്ഥാന സർക്കാരിന്റെ ഹർജിയെ എതിർത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ഈ ഘട്ടത്തിൽ നടപടികൾ നിർത്തിവയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു.സഹകരണത്തോടെയുള്ള നടപടി: കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ ഐക്യത്തോടെയാണ് നടപടികൾ പൂർത്തിയാക്കുന്നത്. ഭരണസ്തംഭനം ഉണ്ടായിട്ടില്ല.ഉദ്യോഗസ്ഥ ക്ഷാമമില്ല പകരം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ അവസരമുണ്ട്.

ബിഹാർ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ പ്രശ്നം ഉന്നയിച്ചെങ്കിലും അവിടെ പ്രശ്നങ്ങളുണ്ടായില്ല.ദുരുദ്ദേശപരമായ ഹർജി ഹർജി ദുരുദ്ദേശപരമാണെന്ന് കേന്ദ്രം ആരോപിച്ചു.ലളിതമായ നടപടി SSR ഫോമുകളിൽ EPIC നമ്പർ ഉൾപ്പെടെ പകുതിയിലേറെ വിവരങ്ങൾ കമ്മീഷൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടർ ഇത് പരിശോധിച്ച് ഒപ്പിട്ടാൽ മാത്രം മതി.നടപടികൾ പുരോഗമിക്കുന്നു നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ തടസ്സപ്പെടുത്തിയാൽ പ്രതിസന്ധിയുണ്ടാകും. 50% നടപടികൾ പൂർത്തിയായി.സംസ്ഥാന കമ്മീഷന്റെ അറിയിപ്പില്ല മതിയായ സ്റ്റാഫ് ഇല്ലെന്ന കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ അറിയിച്ചിട്ടില്ല.