
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് പ്രതിമാസം ലഭിക്കുന്ന ഓണറേറിയം ചർച്ചയാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഓണറേറിയവും ചർച്ചയാകുന്നു.
പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അംഗത്തിന് 7000 രൂപയാണ് ഓണറേറിയം ലഭിക്കുക. പഞ്ചായത്ത് പ്രസിഡന്റിന് 13200 രൂപയും വൈസ് പ്രസിഡന്റിന് 10600 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8200 രൂപയും ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 14600 രൂപയും വൈസ് പ്രസിഡന്റിന് 12000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8800 രൂപയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 7600 രൂപയും പ്രതിമാസം ഓണറേറിയം ഇനത്തില്‍ ലഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മാസം 15800 രൂപയാണ് ലഭിക്കുക. വൈസ് പ്രസിഡന്റിന് 13200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9400 രൂപയും ജില്ലാ പഞ്ചായത്ത് അംഗത്തിന് 8800 രൂപയും ലഭിക്കും. നഗരസഭയിലെ ശമ്പള നിരക്ക് പരിശോധിച്ചാല്‍ ചെയർമാന് പ്രതിമാസം 14600 രൂപയാണ് ലഭിക്കുക.
വൈസ് ചെയർമാന് 12000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8800 രൂപയും നഗരസഭാ കൗണ്‍സിലർക്ക് 7600 രൂപയും ലഭിക്കും. കോർപ്പറേഷൻ മേയർക്ക് പ്രോട്ടോക്കോൾ പ്രകാരം വലിയ പദവിയാണെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിക്കുന്ന അതേ ഓണറേറിയമാണ് ലഭിക്കുന്നത്. ഈ ഓണറേറിയത്തിന് പുറമെ ജനപ്രതിനിധികൾക്ക് സിറ്റിംഗ് ഫീസും ലഭിക്കുന്നതാണ്.