
തിരുവനന്തപുരം:പാലോട് നന്ദിയോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയർ വർക്സിൽ ഉണ്ടായ പൊട്ടിത്തെറിയിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.പടക്കനിർമാണ ശാലയിലെ തൊഴിലാളികളായ ഷീബ, അജിത, മഞ്ജു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റ നാലാമനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇതിൽ ഷീബയുടെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.പടക്കം കെട്ടുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. അജിത് കുമാർ എന്നയാളുടേതാണ് ഈ പടക്ക നിർമാണശാല.സംഭവമറിഞ്ഞ് പാലോട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.