Banner Ads

അഞ്ചര അടി മൂർഖൻ ഭീതി പരത്തി; ഒടുവിൽ പട്ടാമ്പിയിൽ പാമ്പിനെ പിടികൂടി

പാലക്കാട്: പട്ടാമ്പിയിൽ അഞ്ചര അടിയോളം വലിപ്പമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. പട്ടാമ്പി കൊടുമുണ്ടയിൽ വളവ് ഭാഗത്ത് നാട്ടുകാരാണ് രാത്രിയിൽ പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാട് സ്ഥലത്തെത്തി മുർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് പട്ടാമ്പി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജയകുമാറിന്റെ നേതൃത്വത്തിൽ വനത്തിനുള്ളിൽ തുറന്നു വിട്ടു.