
ബെംഗളൂരു : രാഷ്ട്രീയ പാർട്ടികളെയോ വ്യക്തികളെയോ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തിയുള്ള ആശയങ്ങളെയാണ് ആർഎസ്എസ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന രണ്ട് ദിവസത്തെ പ്രഭാഷണ പരമ്പരയിലാണ് മോഹൻ ഭാഗവത് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയം ലക്ഷ്യമിടുന്നത് വിഭജിക്കലാണ് എന്നാൽ സംഘപരിവാറിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്. ഞങ്ങൾ രാഷ്ട്രീയത്തെയല്ല നയങ്ങളെയാണ് പിന്തുണയ്ക്കുന്നത്. തിരഞ്ഞെടുപ്പിൽ ആർഎസ്എസ് പങ്കെടുക്കുന്നില്ല. കോൺഗ്രസ് രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നെങ്കിൽ ആർഎസ്എസ് പ്രവർത്തകരുടെ വോട്ട് കോൺഗ്രസിന് ലഭിക്കുമായിരുന്നു എന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.