Banner Ads

ദുരൂഹതയില്ലെന്ന് കോളേജ് അധികൃതർ; ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി ഫാനിൽ തൂങ്ങിമരിച്ചു

എറണാകുളം : കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശിനി നന്ദന ഹരി (19) ആണ് മരിച്ചത്. ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് നന്ദനയെ കണ്ടെത്തിയത്. ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയാണ്. ഇന്ന് രാവിലെയാണ് നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോസ്റ്റലിലെ മറ്റ് കുട്ടികൾ സ്റ്റഡി ലീവുമായി ബന്ധപ്പെട്ട് വീടുകളിലേക്ക് പോയിരുന്നു. ഇന്ന് ഹോസ്റ്റലിൽ തിരിച്ചെത്തിയ നന്ദനയുടെ റൂംമേറ്റ് മുറി തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് നന്ദനയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. പോലീസെത്തി വാതിൽ ചവിട്ടിത്തുറന്നാണ് മൃതദേഹം പുറത്തെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നും ഇല്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. കോളേജ് കാമ്പസിനകത്തു തന്നെയാണ് ഹോസ്റ്റൽ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.