
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളിൽ ഒന്നായ ജപ്പാനിലെ ടോക്കിയോ നഗരത്തിൻ്റെ ശുചിത്വം പരിശോധിക്കാൻ ഇൻഫ്ലുവൻസറായ ജോജോ സിം നടത്തിയ പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷൂസ് ധരിക്കാതെ തൂവെള്ള സോക്സ് മാത്രം ധരിച്ച് തിരക്കേറിയ റോഡിലൂടെ നടന്ന ശേഷം സോക്സ് പരിശോധിച്ചപ്പോൾ കണ്ട കാഴ്ച ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ അമ്പരപ്പിച്ചു. ജപ്പാൻ്റെ പൗരബോധവും സംസ്കാരവും ലോകത്തിന് മാതൃകയാകുന്നു.