Banner Ads

സഹോദരങ്ങൾ തമ്മിലുള്ള തർക്കം: ഇടനിലക്കാരനായ പ്രവാസി യുവാവിന് ക്രൂര മർദനം.

മലപ്പുറം:സഹോദരനുമായുള്ള വാക്കുതർക്കത്തിൽ ഇടപെട്ട പ്രവാസി യുവാവിന് ക്രൂരമായി മർദനമേറ്റു. ഗുരുതരമായി പരിക്കേറ്റ പറപ്പൂർ തുമ്പത്ത് മുനീറിൻ്റെ മകൻ ഹാനിഷിനെ (23) ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനും കഴുത്തിനും പരിക്കേറ്റ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം.

ഹാനിഷിന്റെ കോളേജ് വിദ്യാർഥിയായ സഹോദരനും ചില യുവാക്കളും തമ്മിൽ പുത്തൂർ ബൈപാസ് റോഡിൽ വാക്കുതർക്കം ഉണ്ടായിരുന്നു. സഹോദരൻ വിളിച്ചറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഹാനിഷ് വിഷയത്തിൽ ഇടപെട്ടതാണ് ക്രൂരമായ മർദനത്തിലേക്ക് നയിച്ചത്.വിവിധ വാഹനങ്ങളിലായി ആയുധങ്ങളുമായി സംഘടിച്ചെത്തിയ സംഘമാണ് ഹാനിഷിനെ മർദിച്ചത്.

മർദനത്തിനിടെ യുവാവിൻ്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.പുത്തൂരിലെ ഒരു സ്ഥാപനത്തിലെ നിരീക്ഷണ കാമറയിൽ മർദനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.