Banner Ads

രഹസ്യവേട്ടയ്ക്ക് ഒടുവിൽ കടിഞ്ഞാൺ; വയനാട്ടിൽ ആറ് വേട്ടക്കാരെ വനംവകുപ്പ് പിടികൂടി.

പുൽപള്ളി: വയനാട് ജില്ലയിൽ വന്യമൃഗവേട്ട നടത്തിയ ആറംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാപ്പിസെറ്റ് ഭാഗത്ത് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വേട്ടക്കാർ വലയിലായത്.45 കിലോയോളം വരുന്ന വന്യമൃഗങ്ങളുടെ ഇറച്ചി.

വേട്ടയ്ക്കായി ഉപയോഗിച്ച ഇന്നോവ കാർ, ജീപ്പ്, സ്കൂട്ടർ. ഒരു തിര നിറച്ച തോക്ക്, കത്തികൾ.കാപ്പിസെറ്റ് കാപ്പിപാടി ഉന്നതിയിലെ ശരത് (24), അനീഷ് (21), ഷിജോഷ് (42) (കാരക്കാട്ടിൽ), രാജേഷ് (49) (നെല്ലിക്കുന്നേൽ), റെജി മാത്യു (54) (വെട്ടുവെളിയിൽ), ബിജേഷ് (49) (അഴിക്കണ്ണിൽ) എന്നിവരാണ് പിടിയിലായത്.വന്യമൃഗവേട്ട സംബന്ധിച്ച നിയമപ്രകാരം ഇവരെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.