
ലോക ഫുട്ബോളിലെ എക്കാലത്തെയും മഹാനായ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടൻ കരിയർ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രശസ്ത പത്രപ്രവർത്തകനായ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് പോർച്ചുഗീസ് ഇതിഹാസം തന്റെ വിരമിക്കൽ തീരുമാനം സ്ഥിരീകരിച്ചത്. ഫുട്ബോളിന് ശേഷം മികച്ചൊരു കുടുംബനാഥനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, ലോകകപ്പിന് ശേഷം വിവാഹമുണ്ടാകുമെന്നും 40 വയസ്സുകാരനായ ക്രിസ്റ്റ്യാനോ വെളിപ്പെടുത്തി.