Banner Ads

രാജ്യതലസ്ഥാനം ശ്വാസം മുട്ടുന്നു: ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷം

ന്യൂഡൽഹി: ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷമാവുകയാണ്. നിലവിൽ വായു ‘മോശം’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വൈകുന്നേരത്തോടെ ഇത് ‘വളരെ മോശം’ കാറ്റഗറിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

നവംബർ 6 മുതൽ 8 വരെ മലിനീകരണ തോത് കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) പുറത്തിറക്കിയ വായു ഗുണനിലവാര ബുള്ളറ്റിൻ വ്യക്തമാക്കുന്നു.ഇന്ന് രാവിലെ 8.30-ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12.7 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സീസണിലെ ശരാശരിയേക്കാൾ 2.6 ഡിഗ്രി താഴെയാണ്.

ഈർപ്പനില 76 ശതമാനമായി രേഖപ്പെടുത്തി. പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസായി ഉയരാനാണ് സാധ്യത. കൂടാതെ, മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ശീതകാലം ആരംഭിച്ചതോടെ പുകമഞ്ഞ്, വാഹനങ്ങളിൽ നിന്നുള്ള വാതകം, കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ വായു മലിനീകരണത്തിന് കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.