Banner Ads

അടിപിടിക്കിടെ വനിതാ ഡോക്ടറുടെ ദേഹത്തേക്ക് വീണു; കാസർകോട് ആശുപത്രിയിൽ സുരക്ഷാ വീഴ്ച

കാസർകോട് : കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവർ തമ്മിൽ അടിപിടി. ഇതിനിടെ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ ശരീരത്തിലേക്ക് വീണതായി പരാതിയുണ്ട്. അടിപിടിയിൽ ഷിഹാബ് എന്നയാൾക്ക് പരിക്കേറ്റു.

ബെദിയ സ്വദേശി മുഹമ്മദ് ഷാനിദാണ് തന്നെ ആക്രമിച്ചതെന്ന് ഷിഹാബ് പറയുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് മുന്നിൽ ഡോക്ടർമാർ പ്രതിഷേധം നടത്തുകയാണ്. നിലവിലെ സാഹചര്യത്തിൽ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഡോക്ടർമാർ അറിയിച്ചു.