Banner Ads

ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ചു; സഹോദരങ്ങളെ ആശുപത്രിയിൽ

പാലക്കാട്: ജ്യൂസാണെന്ന് തെറ്റിദ്ധരിച്ച് കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.കഴിഞ്ഞ നവംബർ നാലിന് വൈകീട്ടാണ് സംഭവം.

ജ്യൂസ് കുപ്പിയിൽ നിറച്ച നിലയിലായിരുന്ന കുളമ്പ് രോഗത്തിനുള്ള മരുന്ന് കുട്ടികൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. രുചിയിലുള്ള വ്യത്യാസം കാരണം ഉടൻ തന്നെ കുട്ടികൾ മരുന്ന് തുപ്പിക്കളഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.എന്നാൽ, കുളമ്പ് രോഗത്തിന് ഉപയോഗിക്കുന്ന മരുന്നിൽ അമ്ലതയുള്ളതിനാൽ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ, കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കന്നുകാലി മരുന്നുകൾ കുട്ടികളുടെ കൈയെത്തുന്ന രീതിയിൽ വെക്കുന്നത് ഒഴിവാക്കണമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.