
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറാതിരുന്നതാണ് പ്രകോപനമായതെന്നും, അതിന്റെ ദേഷ്യത്തിൽ പിന്നിൽ നിന്ന് ചവിട്ടി ട്രാക്കിലേക്ക് വീഴ്ത്തുകയായിരുന്നുവെന്നുമാണ് ഇയാൾ നൽകിയ മൊഴി.
പ്രതിയായ സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിൻ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറാതിരുന്നത് ദേഷ്യത്തിന് കാരണമായെന്നാണ് മൊഴി.പെൺകുട്ടിയെ പിന്നിൽ നിന്നാണ് ചവിട്ടിയിട്ടത്.കോട്ടയത്ത് നിന്ന് ട്രെയിനിൽ കയറിയ സുരേഷ് കുമാർ മദ്യലഹരിയിലായിരുന്നു. ശുചിമുറിക്ക് സമീപമാണ് ഇയാൾ നിന്നിരുന്നത്.കസ്റ്റഡിയിലുള്ള സുരേഷ് തന്നെയാണ് യുവതിയെ തള്ളിയിട്ടതെന്ന് റെയിൽവേ പോലീസ് സ്ഥിരീകരിച്ചു.
പ്രത്യേകിച്ച് മറ്റ് പ്രകോപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും.കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, താനല്ല സംഭവത്തിലെ പ്രതി എന്ന് വരുത്തിത്തീർക്കാൻ സുരേഷ് ശ്രമിച്ചിരുന്നു.യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്താണ് സുരേഷ് ആക്രമണം നടത്തിയത്. പ്രതിക്ക് മുൻപ് മറ്റ് കേസുകളുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.