
കൊച്ചി : കേരള ചലച്ചിത്ര അക്കാദമി ഭരണസമിതിയിലെ മാറ്റവും ചെയർമാൻ സ്ഥാനത്തുനിന്നുള്ള ഒഴിയലും സർക്കാരിന്റെ തീരുമാനമാണെന്ന് നടൻ പ്രേം കുമാർ. മാറ്റത്തെക്കുറിച്ച് കൂടുതൽ അഭിപ്രായപ്രകടനത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തു.
ചലച്ചിത്ര അക്കാദമിയിലെ മാറ്റം സർക്കാരിനെതിരെയുള്ള ആശ സമരത്തെ പ്രേം കുമാർ അനുകൂലിച്ചു സംസാരിച്ചതിൻ്റെ പേരിലാണെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഈ അഭ്യൂഹങ്ങൾ പ്രേം കുമാർ നിഷേധിച്ചു. അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല സ്ഥാനമൊഴിയുന്നതെന്നും പ്രേം കുമാർ പറഞ്ഞു. പുതിയ ചെയർമാനായി നിയമിതനായ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിക്ക് ആശംസകളും നേർന്നു.