Banner Ads

മെട്രോ യാത്രയ്ക്ക് ഇളവ് വേണം: ഭിന്നശേഷിക്കാർക്ക് ടിക്കറ്റിൽ ആനുകൂല്യം ആവശ്യപ്പെട്ട് എം.ഡിക്ക് നിവേദനം.

കൊച്ചി: മെട്രോ യാത്രകളിൽ ഭിന്നശേഷിക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മെട്രോ മാനേജിംഗ് ഡയറക്ടർ (എം.ഡി.) ലോക്നാഥ് ബെഹ്‌റക്ക് നിവേദനം സമർപ്പിച്ചു.നിവേദനം സ്വീകരിച്ച എം.ഡി.യുടെ ഭാഗത്തുനിന്ന് അനുഭാവപൂർവമായ പരിഗണനയാണ് ലഭിച്ചത്.

ഈ ആവശ്യം ഉടൻ തന്നെ നാഷണൽ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും വിഷയത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാമെന്നും ലോക്നാഥ് ബെഹ്‌റ ഉറപ്പുനൽകി.മെട്രോ യാത്രകൾ ഭിന്നശേഷിക്കാർക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിന് ഈ ഇളവ് സഹായകമാകും. എം.ഡി.യുടെ ഉറപ്പിൽ പ്രതീക്ഷയിലാണ് നിവേദനം സമർപ്പിച്ച സംഘം.