
മലപ്പുറം : മലപ്പുറം കരുളായിയിലെ മുണ്ടക്കടവ് ഉന്നതിയിൽ വെച്ച് ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. വനത്തിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ശങ്കരന്റെ രണ്ട് കൈകളിലും കരടി കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇദ്ദേഹത്തെ ഉടൻതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.