Banner Ads

മഞ്ഞും മലകളും കാത്തിരിക്കുന്നു; കെഎസ്ആർടിസി പയ്യന്നൂരിൻ്റെ മൂന്നാർ ബ്യൂട്ടി ടൂർ, നവംബർ ഏഴിന്

കണ്ണൂർ : കുറഞ്ഞ ചിലവിൽ മൂന്നാറിൻ്റെ സൗന്ദര്യവും മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാൻ കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് അവസരമൊരുക്കുന്നു. ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ നവംബർ ഏഴിനാണ് മൂന്നാർ വിനോദയാത്ര സംഘടിപ്പിക്കുന്നത്. നവംബർ ഏഴിന് വൈകുന്നേരം ആറ് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് നവംബർ പത്തിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

മൂന്നാർ, മറയൂർ, കാന്തല്ലൂർ, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ മനോഹരമായ സ്ഥലങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതി സൗന്ദര്യം ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും ഈ യാത്ര നൽകുക. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്ക് മാത്രമാണ് ഈ മൂന്നാർ യാത്രയിൽ അവസരം ലഭിക്കുക. സീറ്റുകൾ വേഗത്തിൽ തീരാൻ സാധ്യതയുള്ളതിനാൽ താല്പര്യമുള്ളവർ ഉടൻ ബുക്കിംഗ് ഉറപ്പിക്കണം.