
ഭാരതപ്പുഴയിൽ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പാലക്കാട് പരുതൂർ മുടപ്പക്കാട് സ്വദേശി, അൻഷാദിനെയാണ് കാണാതായത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.ഭാരതപ്പുഴയിൽ പരുതൂർ മുടപ്പക്കാട് പ്രദേശത്താണ് 18 വയസ്സുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
മുടപ്പക്കാട് സ്വദേശി അൻഷാദ് ആണ് ഒഴുക്കിൽ പെട്ടത്. കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അൻഷാദ്. സുഹൃത്തുക്കൾ ഇറങ്ങുന്നതിന് മുമ്പ് തന്നെ അൻഷാദ് നീന്തൽ ആരംഭിച്ചിരുന്നു. പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. വെള്ളിയാങ്കല്ല് ജലസംഭരണിയിലാണ് വിദ്യാർത്ഥിയെ കാണാതായത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് പട്ടാമ്പിയിൽ നിന്നും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.