Banner Ads

ടെക് ലോകത്ത് വീണ്ടും ഞെട്ടൽ; ആമസോൺ 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു

തിരുവനന്തപുരം : ആഗോളതലത്തിൽ ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി ടെക് ഭീമനായ ആമസോൺ 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതി. അധികമായി നിയമിച്ച ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിനും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുമുള്ള നീക്കമാണിതെന്നാണ് റിപ്പോർട്ട്.

2022 അവസാനത്തോടെ ഏകദേശം 27,000 പേരെ പിരിച്ചുവിട്ട ശേഷം നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ആമസോണിലെ മൊത്തം ജീവനക്കാരായ 1.55 ദശലക്ഷത്തിൽ 30,000 എന്നത് ചെറിയൊരു ശതമാനം മാത്രമാണ്. എന്നാൽ കമ്പനിയുടെ മൊത്തം 3,50,000 കോർപ്പറേറ്റ് ജീവനക്കാരിൽ ഏകദേശം 10 ശതമാനം വരും ഈ പിരിച്ചുവിടൽ.