Banner Ads

സംസ്ഥാനത്ത് വീണ്ടും കോളറ: എറണാകുളം കാക്കനാട് പശ്ചിമ ബംഗാൾ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു.

കൊച്ചി: എറണാകുളം: സംസ്ഥാനത്ത് വീണ്ടും കോളറ (Cholera) സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനാണ് രോഗബാധ കണ്ടെത്തിയത്.കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ്. ഇദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ എത്തിയത്.

കേരളത്തിൽ എത്തിയ ശേഷം ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം കോളറയാണെന്ന് സ്ഥിരീകരിച്ചത്.നിലവിൽ യുവാവിൻ്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഈ വർഷം ഇതുവരെ കേരളത്തിൽ മൂന്നുപേർക്കാണ് കോളറ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ, ഒരു കോളറ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 27-ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരു 63-കാരൻ മരണപ്പെട്ടിരുന്നു.