
ചെന്നൈ : തമിഴ്‌നാട്ടിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ വിവാദത്തിൽ കേന്ദ്രത്തിനെതിരെ പൊരുതുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിഷയത്തിൽ ഞായറാഴ്ച സർവകക്ഷി യോഗം ചേരുമെന്ന് സ്റ്റാലിൻ അറിയിച്ചു. ചെന്നൈയിൽ ഡി.എം.കെ. സഖ്യത്തിന്റെ അടിയന്തര യോഗത്തിലാണ് ഈ തീരുമാനം.
തമിഴ്‌നാട്ടിലെ വോട്ടർമാരുടെ അവകാശം അട്ടിമറിക്കാൻ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും ദുരൂഹ നീക്കം നടത്തുകയാണെന്ന് യോഗം വിലയിരുത്തി. മഴക്കാലത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടത്തുന്നത് സംശയാസ്പദമാണെന്നും സഖ്യം ആരോപിച്ചു. പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ വോട്ടർ പട്ടിക പരിഷ്‌കരണത്തെ പിന്തുണച്ചു.