
പാലക്കാട്: എലപ്പുള്ളി പഞ്ചായത്ത് 22-ാം വാർഡിൽ പള്ളത്തേരി ഭാഗത്ത് മണ്ണിൽകുളം ദേവീ കടാക്ഷം വീട്ടിൽ മോഹനൻ്റെ വീട്ടിലാണ് തീ പിടിച്ചത്. സ്റ്റഡി ടേബിളിൽ കത്തിച്ച് വെച്ച സമ്പ്രാണി തിരിയിൽ നിന്നാണ് തീപിടുത്തമുണ്ടായത്. ജനലുകൾ, അലമാര, അലമാരയിലെ തുണികൾ, മേശ, പുസ്തകങ്ങൾ, ഫാൻ, എസി, എന്നിവ കത്തിനശിച്ചു.
കഞ്ചിക്കോട് അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിൻ ചാക്കോയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സതീഷ് കെ, ഫിറോസ് എസ്, അബു സാലിഹ് എം കെ, ഹോം ഗാർഡ് പ്രകാശ് എസ്, രതീഷ് വി എന്നിവരെത്തി തീ പൂർണ്ണമായും അണച്ചു.