Banner Ads

ദില്ലിയിൽ വായുഗുണനിലവാരത്തിൽ പുരോഗതി; കൃത്രിമമഴ പോലുള്ള നടപടികളിൽ സർക്കാരിന് പ്രതീക്ഷ

ദില്ലി : തലസ്ഥാന നഗരിയിൽ വായുവിൻ്റെ ഗുണനിലവാരത്തിൽ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ദില്ലിയിലെ ശരാശരി വായുഗുണനിലവാര സൂചികയിൽ (AQI) 100 പോയിൻ്റിൻ്റെ കുറവുണ്ടായി. ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ 260 ആണ്. വായുമലിനീകരണം കുറയ്ക്കുന്നതിനായി ദില്ലിയിലെ പൊതു ഇടങ്ങളിലും കെട്ടിടങ്ങളിലും സ്പ്രിങ്ക്ളറുകൾ സ്ഥാപിച്ചിട്ടുണ്ട്.

അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞതും മലിനീകരണം കുറയ്ക്കാൻ സഹായകമായി. കൃത്രിമമഴ പോലുള്ള നടപടികളിലൂടെ കഴിഞ്ഞ വർഷത്തേതിലും വായുമലിനീകരണം കുറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.