
തൃശൂർ : കയ്പമംഗലം പനമ്പിക്കുന്നിൽ നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുൽ (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പനമ്പിക്കുന്ന് പഴയ പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം.
കാറിലിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ രാഹുലിന്റെ ദേഹത്ത് ടോറസ് ലോറി കയറിയായിരുന്നു അപകടം. മൃതദേഹം ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.