Banner Ads

പട്ടാമ്പിയിൽ ശാസ്ത്രോത്സവം അലങ്കോലമായി: പ്രധാനവേദി നിലംപതിച്ചു.

പാലക്കാട്: പട്ടാമ്പിയിൽ നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ പ്രധാനവേദി തകർന്നുവീണു.ശക്തമായ കാറ്റിലും മഴയിലും ആയിരുന്നു സംഭവം.ആളപായമില്ല. വേദിയിൽ നടന്നുകൊണ്ടിരുന്ന ശാസ്ത്ര നാടകം അവസാനിച്ച് വിദ്യാർത്ഥികളും അധ്യാപകരും മടങ്ങിയതിനാൽ അപകടം ഒഴിവായി.

വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കാറ്റിൽ വേദിയുടെ മേൽക്കൂരയും കാലുകളും തകർന്നു വീഴുകയായിരുന്നു. ആറുമണിക്ക് ജില്ലാ ശാസ്ത്രോത്സവത്തിന്റെ സമാപനച്ചടങ്ങ് നടത്താനിരുന്നതും ഈ വേദിയിലായിരുന്നു.