Banner Ads

“കോട്ടയം, പാലാ, കുമരകം ഇന്ന് (ഒക്ടോബർ 23) മുതൽ നാളെ വരെ നിയന്ത്രിത മേഖല; രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങൾ”

കോട്ടയം: രാഷ്ട്രപതിയുടെ കോട്ടയം, പാലാ, കുമരകം സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ ഇന്ന് (ഒക്ടോബർ 23) ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 7 മണിവരെയും നാളെ (ഒക്ടോബർ 24) രാവിലെ 6 മണി മുതൽ 11 മണിവരെയും വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 7 വരെ, നാളെ രാവിലെ 6 മുതൽ 11 വരെ.ഈ സമയങ്ങളിൽ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടും.

ബസുകൾ സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയോ സർവീസ് ആരംഭിക്കുകയോ ചെയ്യില്ല. തിരുനക്കര പഴയ ബസ് സ്റ്റാൻഡ് പ്രവർത്തിക്കും. കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളായ തിരുനക്കര, കഞ്ഞിക്കുഴി, ബേക്കർ ജംഗ്ഷൻ, നാഗമ്പടം എന്നിവിടങ്ങളിലെ ഓട്ടോ, കാർ, ടാക്സി സ്റ്റാൻഡുകൾ പ്രവർത്തിക്കില്ല.തട്ടുകടകളും വഴിയോര കച്ചവടവും നിരോധിച്ചിരിക്കുന്നു.രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടലിന് മുന്നിലെ റോഡ് വശത്ത് സുരക്ഷാ വേലി സ്ഥാപിച്ചു.

ഹോട്ടലിന്റെ മുൻഭാഗത്ത് ഹൗസ്‌ബോട്ടുകൾക്കും സ്പീഡ് ബോട്ടുകൾക്കും യാത്ര നിരോധിച്ചിട്ടുണ്ട്.അത്യാവശ്യ വാഹനങ്ങൾക്കായി പ്രത്യേക റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, തിരുവല്ലയിൽ നിന്നുള്ള ആംബുലൻസുകൾ ചങ്ങനാശ്ശേരി ബൈപ്പാസ് തെങ്ങണ പുതുപ്പള്ളി മണർകാട് പൂവത്തുംമൂട് സംക്രാന്തി വഴിയാണ് മെഡിക്കൽ കോളേജിൽ എത്തേണ്ടത്.ഇന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്യേണ്ടവർ ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി സ്റ്റേഷനിൽ എത്തിച്ചേരാൻ ശ്രദ്ധിക്കണം.യാത്രക്കാർക്ക് സമയനഷ്ടം ഒഴിവാക്കാൻ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുകയും, യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുകയും ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് പോലീസ് നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.