Banner Ads

കണ്ണൂർ ടൗണിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റിൽ

കണ്ണൂർ: ടൗൺ പരിധിയിൽ ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തിയിരുന്ന സ്ത്രീയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട സമാജ് വാദി കോളനിയിലെ താമസക്കാരിയായ സെൽവി (53)യെ കൊലപ്പെടുത്തിയ കേസിൽ ശശി (52) യെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ പാറക്കണ്ടിയിലെ ബിവറേജ് ഔട്ട്ലെറ്റിന് പിറകുവശത്തെ വരാന്തയിൽ സെൽവിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇത് കൊലപാതകമാണെന്ന നിർണായക സൂചന ലഭിച്ചത്.ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് സംഭവത്തിനുശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ പ്രതിയായ ശശി അറസ്റ്റിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു.