
തിരുവനന്തപുരം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെടുത്തു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സമീപവാസികൾ വിവരം പൊലീസിൽ അറിയിക്കുന്നത്.കരമന- ആഴങ്കൽ ഭാഗത്തായി അക്ഷയ ഗാർഡൻസിന് സമീപമായിരുന്നു മൃതദേഹം പൊങ്ങിയത്.
തുടർന്ന് പൊലീസ് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ വിവരം അറിയിച്ചതോടെ തിരുവനന്തപുരം നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി ഡിങ്കി ബോട്ടിൽ ചെന്ന് മരക്കൊമ്ബുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ആളെ കരയ്ക്ക് എത്തിച്ചു.
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു