
ഇടുക്കി:തൊടുപുഴയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്.
തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയിൽ വെച്ചാണ് അപകടമുണ്ടായത്. വാഗമൺ സന്ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.