Banner Ads

തലശ്ശേരി ഡിപ്പോയുടെ തീർത്ഥാടന യാത്ര; ഒക്ടോബർ 24-ന് അർത്തുങ്കൽ പള്ളിയിലേക്ക്

തലശ്ശേരി : കെ.എസ്.ആർ.ടി.സി. അർത്തുങ്കൽ പള്ളിയിലേക്ക് പ്രത്യേക ജപമാല തീർത്ഥാടന യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 24-ന് വൈകുന്നേരം തലശ്ശേരിയിൽ നിന്ന് യാത്ര ആരംഭിക്കും. 25-ന് അർത്തുങ്കൽ പള്ളി സന്ദർശനം പൂർത്തിയാക്കി 26-ന് രാവിലെ തിരികെ എത്തുന്ന രൂപത്തിലാണ് തീർത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ദീപാവലിയോടനുബന്ധിച്ച് വയനാട്ടിലെ കുറുവാ ദ്വീപ്, എന്നൂര്, കാരാപ്പുഴ എന്നിവിടങ്ങളിലേക്ക് പ്രത്യേക ബജറ്റ് ട്രിപ്പുകൾ നടത്തും. ഒക്ടോബർ 26-ന് നിലമ്പൂരിലേക്കും, ഒക്ടോബർ 31-ന് മൂന്നാറിലേക്കുമുള്ള ടൂറിസ്റ്റ് ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രകൾ ബുക്ക് ചെയ്യാൻ 949787962 എന്ന നമ്പറിൽ ബന്ധപ്പെടാം.