Banner Ads

ബെംഗളൂരു യാത്ര എളുപ്പമായി; എയർഇന്ത്യ എക്സ്പ്രസ് സർവീസ് പ്രതിദിനമായി ഉയർത്തി

കണ്ണൂർ : എയർഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു റൂട്ടിലെ സർവീസ് പ്രതിദിനമാക്കി ഉയർത്തി. ആഴ്ചയിൽ നാല് ദിവസമുള്ള ഈ സർവീസ് വിന്റർ ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നതോടെയാണ് എല്ലാ ദിവസവും ലഭ്യമാകുക. ഇടക്കാലത്ത് നിർത്തിവെച്ച സർവീസ് കഴിഞ്ഞ മാസമാണ് എയർഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചത്.

നിലവിലെ സമയക്രമം അനുസരിച്ച് ഞായർ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 8.55-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 10 മണിക്ക് കണ്ണൂരിൽ എത്തിച്ചേരും. മടക്കയാത്ര 10.35-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 11.45-ന് ബെംഗളൂരുവിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിന്റർ ഷെഡ്യൂളിലും സമയക്രമത്തിൽ മാറ്റം ഉണ്ടാകില്ല.