Banner Ads

അർദ്ധരാത്രിയിൽ ഓട്ടോറിക്ഷക്ക് തീയിട്ടു? : വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനം പൂർണ്ണമായും കത്തി കരിഞ്ഞു.

പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി.
തൃത്താല മലമൽക്കാവ് സ്വദേശി സന്തോഷ് എടപ്പലത്തിന്റെ ഓട്ടോ റിക്ഷയാണ് കത്തിയമർന്നത്.ടവർ ടെക്നീഷ്യനായ സന്തോഷ് ജോലി കഴിഞ്ഞശേഷം രാത്രി ഒരു മണിയോടെയാണ് വീട്ടിലെത്തിയത്. ഓട്ടോറിക്ഷ വീട്ടുമുറ്റത്താണ് നിർത്തിയിട്ടത്.

പിന്നീട്ട് പുലർച്ചെ 3 മണിയോടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഓട്ടോറിക്ഷ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുന്നത്. പൂർണമായും ഓട്ടോറിക്ഷ കത്തിയിട്ടുണ്ട്.സംഭവത്തിൽ സന്തോഷ് തൃത്താല പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അന്വേഷണം നടത്തി. ഓട്ടോറിക്ഷ എങ്ങനെ കത്തി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.