
പാലക്കാട്: പാലക്കാട് ജില്ലയിലെ കാവശ്ശേരി തെന്നിലാപുരം കിഴക്കേത്തറയിൽ അനധികൃതമായി പടക്കം സൂക്ഷിച്ച വീട്ടിൽ വൻ തീപിടിത്തം. പടക്കനിർമ്മാണം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിയായ കാളി മുത്തുവിന് അപകടത്തിൽ ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റു. ഇദ്ദേഹത്തെ ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തം ഉണ്ടാകുമ്പോൾ കാളി മുത്തു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ പോലീസിനെയും അഗ്നിരക്ഷാ സേനയേയും വിവരമറിയിച്ചു. അനധികൃത പടക്ക സംഭരണമാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം