Banner Ads

പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തിയെ; മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : പ്രശസ്ത യുവ തെയ്യം കലാകാരൻ പി.കെ. അശ്വന്ത് കോൾതുരുത്തിയെ (25) മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പൊടിക്കുണ്ടിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ കോലധാരിയായിരുന്നു അശ്വന്ത്. ചെറുപ്പം മുതൽ തെയ്യം കലാരംഗത്ത് സജീവമായിരുന്നു.

നണിശ്ശേരി കോൾതുരുത്തി കുടുക്ക വളപ്പിൽ സൂരജ്-ജിഷ ദമ്പതികളുടെ മകനാണ്. ‘ആടിവേടൻ കെട്ടി’യാണ് അശ്വന്ത് തെയ്യം കലാരംഗത്ത് തുടക്കം കുറിച്ചത്. കതിവനൂർ വീരൻ, കണ്ടനാർ കേളൻ ഉൾപ്പെടെ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടി മലബാറിലെ തെയ്യം പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു.