Banner Ads

സൗദിയിൽ ഹൃദയാഘാതം മൂലം; അന്തരിച്ച നഴ്സ് എയ്ഞ്ചൽ റോബിൻസൺ്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ് : സൗദി അറേബ്യയിലെ അറാർ ഗവൺമെന്റ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് വെല്ലൂർ അമ്പൂർ സ്വദേശിനി എയ്ഞ്ചൽ റോബിൻസൺ്റെ (26) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ മാസമാണ് എയ്ഞ്ചൽ മരിച്ചത്.

ഛർദിയും തലവേദനയും കാരണം ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് മരണം സംഭവിച്ചത്. സൗദി എയർലൈൻസ് വിമാനത്തിൽ അറാറിൽനിന്ന് റിയാദിലേക്കും തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്കുമാണ് മൃതദേഹം എത്തിച്ചത്. അമ്പൂരിൽ പാസ്റ്ററായ റോബിൻസൺ ആണ് എയ്ഞ്ചലിന്റെ പിതാവ്.

ജോലിക്കായി 11 മാസം മുമ്പാണ് എയ്ഞ്ചൽ സൗദിയിലെത്തിയത്.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ അറാർ പ്രവാസി അസോസിയേഷൻ പ്രതിനിധി സാക്കിർ ഹുസൈൻ താമരത്തിൻ്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.