Banner Ads

കൊച്ചി വിമാനത്താവളത്തിലെ ശുചിമുറിയിൽ വൻ സ്വർണവേട്ട; അന്വേഷണം ഊർജിതം

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ശുചിമുറിയിൽ സ്വർണം കണ്ടെത്തി. പ്രഷർ പമ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 625 ഗ്രാം സ്വർണമാണ് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസ് (ഡി.ആർ.ഐ.) കണ്ടെടുത്തത്.

എന്നാൽ സ്വർണം ഒളിപ്പിച്ച പ്രഷർ പമ്പ് ആരാണ് ശുചിമുറിയിൽ കൊണ്ടുവന്നതെന്ന് കണ്ടെത്താനായിട്ടില്ല. ഈ സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി വിമാനത്തിലെ 181 യാത്രക്കാരെയും, വിമാനത്തിലെ ശുചീകരണ തൊഴിലാളികളെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഡി.ആർ.ഐ.യുടെ തീരുമാനം.