Banner Ads

പിറന്നാൾ ദിനത്തിൽ ദുരന്തം; ആലുവയിൽ പുഴയിൽ മുങ്ങി കോളേജ് വിദ്യാർത്ഥി മരിച്ചു

ആലുവ : ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. യു.സി. കോളേജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസന്റെ മകൻ സച്ചിദാനന്ദൻ (സച്ചു 19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം (വെള്ളിയാഴ്ച) ആയിരുന്നു സച്ചുവിന്റെ പിറന്നാൾ. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ മണപ്പുറം ദേശം കടവിനോട് ചേർന്നുള്ള പുഴയിലാണ് അപകടമുണ്ടായത്.

അഞ്ച് സുഹൃത്തുക്കളോടൊപ്പം പുഴയിൽ നീന്തുന്നതിനിടെ സച്ചു മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 8 മണിയോടെ ഉളിയന്നൂരിലെ ദേശം കടവിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബംഗളൂരുവിൽ ബി.ബി.എ. വിദ്യാർത്ഥിയാണ് സച്ചിദാനന്ദൻ. ജന്മദിനാഘോഷത്തിനായി വീട്ടിലെത്തിയതായിരുന്നു.