Banner Ads

റോഷൻ മാത്യുവിന്റെ; ‘ഇത്തിരി നേരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി : യുവനടൻ റോഷൻ മാത്യുവിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഇത്തിരി നേരം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രശസ്ത സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രദ്ധേയമായൊരു കഥയായിരിക്കും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈശാഖ് ശക്തിയാണ്. റോഷൻ മാത്യുവിനൊപ്പം സെറിൻ ശിഹാബ് നായികയായി എത്തുന്നു. നന്ദു, ആനന്ദ് മന്മദൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ എന്നിവരാണ് മറ്റ് താരങ്ങൾ.