
അട്ടപ്പാടി : പാടവയൽ മേലെ മഞ്ജികൺകണ്ടി ഭാഗത്ത് ആനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശി ശാന്തകുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പ്രദേശത്ത് കൂടെ ബൈക്കിൽ വരുകയായിരുന്ന ശാന്തകുമാറിനെ ആന ഇടിച്ചിട്ട് അക്രമിച്ചത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തെ അട്ടപ്പാടി കൂക്കംപാളയം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല