
വയനാട്: പുൽപ്പള്ളി നഗരത്തിന് സമീപമുള്ള സീതാദേവി ക്ഷേത്ര മൈതാനത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പുൽപള്ളി ചെറ്റപ്പാലം അച്ചൻകാടൻ ജയഭദ്രൻ (52) ആണ് മരിച്ചത്.പുൽപ്പള്ളി ടൗണിലെ ടെമ്പോ ഡ്രൈവറാണ് ജയഭദ്രൻ.
ഇന്ന് രാവിലെയാണ് ക്ഷേത്ര മൈതാനത്ത് മൃതദേഹം കണ്ടെത്തിയത്.വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രാഥമിക അന്വേഷണത്തിൽ ജയഭദ്രൻ്റേത് ആത്മഹത്യയാണെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.