
പാലക്കാട്: പട്ടാമ്പി കുളപ്പുള്ളി പാതയിൽ വാടാനാംകുറുശ്ശിയിൽ വാഹനാപകടം. പട്ടാമ്പി ഭാഗത്തുനിന്നും കുളപ്പുള്ളി ഭാഗത്തേക്ക് വരികയായിരുന്ന കാറിൻറെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ പോവുകയായിരുന്ന ക്വാളിസിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ക്വാളിസ് വാഹനത്തിൽ ഏഴോളം പേരടങ്ങിയിരുന്ന കുടുംബമാണ് സഞ്ചരിച്ചിരുന്നതു. ഇടിയുടെ ആഘാതത്തിൽ ക്വാളിസ് മറിഞ്ഞെങ്കിലും യാത്രക്കാർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇതിലെ ഒരു വയോധികന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനം മറിഞ്ഞതിൽ ക്വാളിസിന് കാര്യമായി കേടുപാടുകൾ സംഭവിച്ചു .ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട് .