
കാസർകോട് : വയോധികനെ അയൽവാസി വടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത് . കരിന്തളം കുമ്പളപ്പള്ളിയിലാണ് സംഭവം. കണ്ണന്റെ അയൽവാസിയായ ശ്രീധരൻ വടി ഉപയോഗിച്ച് അദ്ദേഹത്തെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.