
കൊല്ലം : കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരന്റെ കൊലവിളി ഭീഷണി. ചാത്തന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറായ രാജേഷിന് നേരെയാണ് പൂയപ്പള്ളി സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവർ അനന്തു ഭീഷണി മുഴക്കിയത്. ബസിന്റെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ഭീഷണിക്ക് കാരണം.
ഇന്നലെ വെളിയം ജങ്ഷനിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവർ വാഹനത്തിന് അടുത്തെത്തി രാജേഷിനെതിരെ വധഭീഷണി മുഴക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ രാജേഷിന്റെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ അനന്തുവിനെതിരെ പൂയപ്പള്ളി പോലീസ് കേസെടുത്തു.